സമരം ചെയ്ത് കേസുകളിൽപ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ മുഴുവൻ കേസുകളും കെ.പി.സി.സി ഏറ്റെടുക്കും

Aug 03, 2022 - 13:21
0
സമരം ചെയ്ത് കേസുകളിൽപ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ മുഴുവൻ കേസുകളും കെ.പി.സി.സി ഏറ്റെടുക്കും

    ആശങ്ക വേണ്ട,കൂടെയുണ്ട് കോൺഗ്രസ് എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസ് പ്രവർത്തകർക്ക് നിയമസഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കെപിസിസി ലീഗൽ എയ്ഡ് കമ്മിറ്റിയുടെ  പ്രവർത്തനം ഊർജ്ജിതമാക്കി.
വിവിധ ജനകീയ സമരങ്ങളിൽ പങ്കെടുത്ത് നിരവധി കേസുകളിൽ ഉൾപ്പെട്ട് പ്രയാസം അനുഭവിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ മുഴുവൻ കേസുകളും ഏറ്റെടുക്കക എന്ന മഹത്തായ ലക്ഷ്യം കെപിസിസി നടപ്പാക്കുമെന്ന് ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.അതിന്റെ ഭാഗമായി 13.8.22 ൽ നടക്കുന്ന ലോക് അദാലത്തിന്റെ ഭാഗമായി പിഴയടച്ച് കേസിന്റെ തുടർനടപടികൾ അവസാനിപ്പിക്കാൻ സമൻസ് കിട്ടിയ എല്ലാ കോൺഗ്രസ് പ്രവർത്തകരും കെപിസിസി ലീഗൽ എയ്ഡ് കമ്മിറ്റിയെ അടിയന്തരമായി ബന്ധപ്പെടണമെന്ന് കെപിസിസിഅറിയിച്ചിട്ടുണ്ട്. ലീഗൽ എയ്ഡ് കമ്മിറ്റിയുടെ ചെയർമാൻ അഡ്വ.ചന്ദ്രശേഖരൻ ആണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User