കശ്മീരി വിഘടനവാദി നേതാവ് അല്‍താഫ് അഹമ്മദ് ഷാ മരിച്ചു

Oct 11, 2022 - 10:10
0
കശ്മീരി വിഘടനവാദി നേതാവ് അല്‍താഫ് അഹമ്മദ് ഷാ മരിച്ചു

  കശ്മീരി വിഘടനവാദി നേതാവ് അല്‍താഫ് അഹമ്മദ് ഷാ (66) കാന്‍സര്‍ ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച ദില്ലിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അല്‍താഫ് അഹമ്മദ് ഷായുടെ അന്ത്യം. വൃക്കയിൽ കാൻസർ ബാധിച്ചതിനെ തുടർന്ന് ദില്ലി ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദേശം അനുസരിച്ച് അല്‍താഫ് അഹമ്മദ് ഷായെ തിഹാര്‍ ജയിലില്‍ നിന്ന് എയിംസിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അന്ത്യം. ഹുറിയത്ത് നേതാവായിരുന്ന സയ്യിദ് അലി ഷാ ഗിലാനിയുടെ മരുമകനാണ് അല്‍താഫ് അഹമ്മദ് ഷാ. ഭീകരവാദത്തിന് ധനശേഖരണം നടത്തിയെന്ന എന്‍ഐഎ അന്വേഷിക്കുന്ന കേസിലാണ് ശ്രീനഗറിലെ സൌറ നിവാസിയായിരുന്നു അല്‍താഫ് അഹമ്മദ് ഷായെ 2017 ജൂലൈയിൽ അറസ്റ്റ് ചെയ്തത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User