ദിലീപിനെതിരെ കാവ്യ സാക്ഷി പറയും?

Jul 22, 2022 - 02:57
0
ദിലീപിനെതിരെ കാവ്യ സാക്ഷി പറയും?


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യയും മുന്‍ ഭാര്യ മഞ്ജു വാര്യരും സാക്ഷികള്‍. നിലവിലെ കാവ്യ മാധവന്‍ കേസില്‍ സാക്ഷിമൊഴി മാറ്റുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരികരണമുണ്ടായിട്ടില്ല. ഇതിനിടെ കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റം കൂടി ചുമത്തി. കേസിലെ നിര്‍ണായക തെളിവായ, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയ്യിലുണ്ടെന്ന് അന്വേഷണ സംഘം അധിക കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ അത് കണ്ടെത്താന്‍ കഴിയാത്ത വിധം ഒളിപ്പിച്ചെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നുണ്ട്. തുടരന്വേഷണത്തില്‍ 102 പുതിയ സാക്ഷികളേക്കൂടി അന്വേഷണ സംഘം ചേര്‍ത്തു. ദിലീപിന്റെ സുഹൃത്ത് ശരത് (വിഐപി ശരത്) ആണ് ഏക പ്രതി. ശരത് കേസില്‍ പതിനഞ്ചാം പ്രതിയാകും. വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ പ്രധാന സാക്ഷിയാകും. സായ് ശങ്കര്‍, പള്‍സര്‍ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടില്‍ ജോലിക്കാരനായിരുന്ന ദാസന്‍ എന്നിവരും സാക്ഷികളാകും. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് അധിക കുറ്റപത്രം സമര്‍പ്പിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User