കേരളത്തെ ഞെട്ടിച്ച് ദുർമന്ത്രവാദ കൊല; തിരുവല്ലയില്‍ നരബലി നടന്നതായി സൂചന ; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു

Oct 11, 2022 - 06:08
0
കേരളത്തെ ഞെട്ടിച്ച് ദുർമന്ത്രവാദ കൊല; തിരുവല്ലയില്‍ നരബലി നടന്നതായി സൂചന ; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു


കേരളത്തെ ഞെട്ടിച്ച് ദുർമന്ത്രവാദ കൊല. തിരുവല്ലയിലെ ദമ്പതിമാര്‍ക്കു വേണ്ടി എറണാകുളം ജില്ലയിലെ രണ്ടു സ്ത്രീകളെ ബലി നല്‍കിയെന്നാണ് വിവരം. പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റാണ് സ്ത്രീകളെ എത്തിച്ചു നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
കടവന്ത്രയില്‍ ഒരു സ്ത്രീയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം തുടരവെയാണ് നടുക്കുന്ന വിവരം ലഭിച്ചത്. ഇതിനിടെ കാലടിയിലും ഒരു സ്ത്രീയെയും ബലി നല്‍കിയതായി തെളിഞ്ഞു. കഴിഞ്ഞമാസം 27 നാണ് കടവന്ത്രയില്‍ നിന്നും ലോട്ടറി കച്ചവടം നടത്തുന്ന സ്ത്രീയെ കാണാതായത്. ഏജന്റും ദമ്പതിമാരും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കടവന്ത്രയില്‍ കാണാതായ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കിയത് പൊലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നരബലിയാണെന്ന് വ്യക്തമായത്. തുടര്‍ന്നാണ് മറ്റൊരു സ്ത്രീയേയും ബലി നല്‍കിയതായി മനസ്സിലായത്. പത്തനംതിട്ടയിലെ ഒരു വൈദ്യനും ഭാര്യയുമാണ് പൊലീസിന്റെ പിടിയിലായത്. ഐശ്വര്യ പൂജക്കായാണ് കൊല നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. പത്മം, റോസിലി എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ടുപേരും ലോട്ടറി കച്ചവടക്കാരാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User