ഒപ്പം നടന്നും ചിത്രമെടുത്തും കഥകൾ പറഞ്ഞും കുട്ടികൾ, കൂട്ടുകാരനായി രാഹുൽ ​ഗാന്ധി

ഒപ്പം നടന്നും ചിത്രമെടുത്തും കഥകൾ പറഞ്ഞും കുട്ടികൾ, കൂട്ടുകാരനായി രാഹുൽ ​ഗാന്ധി

ഭാരത് ജോഡോ യാത്രയുടെ 33ാം ​ദിവസം രാഹുൽ ​ഗാന്ധിയുടെ ഒപ്പം നടക്കാൻ കുട്ടികളുടെ തള്ളിക്കയറ്റം. ഭാവിയിലേക്കുള്ള ചൂണ്ടുപലകകളിൽ ആശങ്കകളുടെ മുദ്രാവാക്യങ്ങൾ കുറിച്ച് അവർ രാഹുൽ ​ഗാന്ധിയുടെ പ്രിയം പിടിച്ചുപറ്റി. അവർക്കു മുന്നിൽ രാഹുൽ ഒരു രാഷ്‌ട്രീയക്കാരനേ അല്ല. സൗഹൃദം പങ്കുവയ്ക്കുന്ന അവരുടെ ചിരസൗഹൃദ സുഹൃത്ത് മാത്രം. ഒപ്പം നടന്നും ചിരിച്ചും കളിതമാശകൾ പറഞ്ഞും ഭാവി ഭാരതത്തിന്റെ വിവിധങ്ങളായ വെല്ലുവിളികളെക്കുറിച്ച് ആരാഞ്ഞുമുള്ള യാത്രയിലുടനീളം രാഹുൽ ​ഗാന്ധിയും ഏറെ സന്തുഷ്ടനായിരുന്നു.


ഇന്നു രാവിലെ 6.30ന് ഹരിതകൊട്ടയിലായിരുന്നു പദയാത്ര ഒരുക്കിയിരുന്നത്. എന്നാൽ ആറു മുതൽ അതി ശക്തമായ മഴയായിരുന്നു. തുടർന്ന് ഒരു മണിക്കൂറോളം പദയാത്ര നിർത്തിവച്ചു. ഏഴരയോടെ തുടങ്ങിയ പദയാത്ര സനികെരെയിലെ ചേതൻ ഹോട്ടലിൽ സമാപിച്ചു. അവിടെ വിവിധ തുറകളിൽ പെട്ടവരുമായി രാഹുൽ ​ഗാന്ധി ആശയ വിനിമയം നടത്തി വൈകുന്നേരം നാലിന് സനികെരെയിൽ നിന്നു തുടങ്ങി സിദ്ദപുര സമ്രാട്ട് ന​ഗറിൽ എത്തിച്ചേരും. രാത്രി സിദ്ദപുര ​ഗ്രൗണ്ട് സായി ​ഗണേശ് ലേ ഔട്ടിലാണ് രാത്രി വിശ്രമം.