കോടിയേരി ഇറങ്ങുന്നു; പകരം സെക്രട്ടറിയാകുന്നത് ഈ നേതാവ് 

Aug 28, 2022 - 02:34
Updated: 4 years ago
0
കോടിയേരി ഇറങ്ങുന്നു; പകരം സെക്രട്ടറിയാകുന്നത് ഈ നേതാവ് 

ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന കോടിയേരി ബാലകൃഷ്ണന് പകരം സെക്രട്ടറിയുടെ ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കണമോ എന്നതില്‍ ഇന്ന് ആരംഭിക്കുന്ന സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ തീരുമാനം എടുക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗം പ്രകാശ് കാരാട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് രണ്ടു ദിവസങ്ങളിലായി സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചേരുന്നത്. സംസ്ഥാന സര്‍ക്കാരിനെ വട്ടം കറക്കുന്ന ഗവര്‍ണര്‍ക്കെതിരെ സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തില്‍ ചര്‍ച്ചയാകും. സംഘടന രാഷ്ട്രീയ കാര്യങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കാനാണ് അടിയന്തര നേതൃയോഗം സിപിഐ എം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. സെക്രട്ടറി സ്ഥാനത്തു നിന്നും മാറാനുള്ള സന്നദ്ധത കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. രാവിലെ ചേരുന്ന അവൈലബിള്‍ പി ബി യോഗം വിഷയം ചര്‍ച്ച ചെയ്യും. പകരം എ വിജയരാഘവന്‍ തന്നെ വീണ്ടും തലപ്പത്തേയ്ക്ക് വരാനാണ് സാധ്യത. എ കെ ബാലന് താത്ക്കാലിക ചുമതല നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User