പൊ​ന്ന​ണി​ഞ്ഞ് ല​ക്ഷ്യ സെ​ന്നും; ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യ്ക്ക് ഇ​ര​ട്ട സ്വ​ർ​ണം

പൊ​ന്ന​ണി​ഞ്ഞ് ല​ക്ഷ്യ സെ​ന്നും; ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യ്ക്ക് ഇ​ര​ട്ട സ്വ​ർ​ണം

  ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ വി​ഭാ​ഗം സിം​ഗി​ൾ​സി​ൽ പി.​വി.​സി​ന്ധു ഇ​ന്ത്യ​യ്ക്കാ​യി സ്വ​ർ​ണം നേടിയതിന് പിന്നാലെ   പു​രു​ഷ വി​ഭാ​ഗം ബാ​ഡ്മി​ന്‍റ​ണ്‍ സിം​ഗി​ൾ​സി​ൽ ല​ക്ഷ്യ സെ​ൻ സ്വർണം നേടി.

  ഇതോടെ കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​യ്ക്ക് 20-ാം സ്വ​ർ​ണം.  ഫൈ​ന​ലി​ൽ മ​ലേ​ഷ്യ​യു​ടെ സി ​യോം​ഗി​നെ മൂ​ന്ന് ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ താ​രം മ​റി​ക​ട​ന്ന​ത്. സ്കോ​ർ: 19-21, 21-9, 21-16.

ആ​ദ്യ ഗെ​യി​മി​ൽ സെ​ന്നി​ന് വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​ൻ മ​ലേ​ഷ്യ​ൻ യു​വ​താ​ര​ത്തി​നാ​യി. നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ ആ​ദ്യ ഗെ​യിം ന​ഷ്ട​മാ​യ സെ​ൻ ര​ണ്ടാം ഗെ​യി​മി​ൽ എ​തി​രാ​ളി​യെ നി​ഷ്പ്ര​ഭ​നാ​ക്കി. മൂ​ന്നാം ഗെ​യി​മി​ലും മി​ക​വ് തു​ട​ർ​ന്ന ല​ക്ഷ്യ ഇ​ന്ത്യ​യ്ക്കാ​യി സ്വ​ർ​ണം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.