മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബെർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബെർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു

  മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബെർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു. 94 വയസായിരുന്നു. വൈകീട്ട് ആറോടെ കണ്ണൂർ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും പത്രപ്രവർത്തകനുമായിരുന്നു. ആഗോള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി കുഞ്ഞനന്തൻ നായർ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ജർമനി കേന്ദ്രീകരിച്ച് ഏറെക്കാലം പ്രവർത്തിച്ചു. അവിടെ ദീർഘകാലം പത്രപ്രവർത്തകനായിരുന്നു. വിഭാഗീയത ശക്തമായ കാലത്ത് പാർട്ടിയുമായി അദ്ദേഹം അകന്നു. അന്ന് വി എസിന്റെ ഉറച്ച അനുയായിരുന്നു. അവസാന കാലത്ത് പാർട്ടിയിലേക്ക് തിരിച്ചുവരാനും മുഖ്യമന്ത്രി പിണറായി വിജയനെ കാണാനുമെല്ലാം ബെർലിൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 2005ൽ പാർട്ടിയിൽ നിന്ന് പുറത്തായെങ്കിലും 2015ൽ തിരിച്ചെടുത്തു. 1943ലെ ഒന്നാം പാർട്ടി കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു