ഇടതുനേതാക്കളുടെ ശ്രമം പാളി; രാഷ്ട്രപതിയാകാന്‍ ഇല്ലെന്ന് പവാര്‍

Jun 14, 2022 - 07:03
0
ഇടതുനേതാക്കളുടെ ശ്രമം പാളി; രാഷ്ട്രപതിയാകാന്‍ ഇല്ലെന്ന് പവാര്‍

ദില്ലി: എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കത്തിന് തിരിച്ചടി. സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ശരദ് പവാര്‍ ഇടതു നേതാക്കളെ അറിയിച്ചു. ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാമെന്ന നിര്‍ദേശം അദ്ദേഹം മുന്നോട്ടുവച്ചു. സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയും  സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയുമാണ് പവാറിന്റെ മനസ്സറിയാന്‍ കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു. സമവായ സ്ഥാനാര്‍ത്ഥി എന്ന സൂചന എന്‍ഡിഎ മുന്നോട്ടുവച്ചിട്ടില്ലാത്തതിനാല്‍ ഒരു മത്സരത്തിനില്ലെന്ന് ശരദ് പവാര്‍ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും പവാര്‍ ഇടതുനേതാക്കളെ അറിയിച്ചു. പ്രതിപക്ഷ പാര്‍ട്ടികളാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ശരദ് പവാറിന്റെ പേര് മുന്നോട്ടുവച്ചത് . പവാറാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ അംഗീകരിക്കാം എന്ന സൂചന കോണ്‍ഗ്രസും ഇടതുപക്ഷവും നല്‍കിയിരുന്നു. പവാറിനെ അംഗീകരിക്കാം എന്ന് ആം ആദ്മി പാര്‍ട്ടിയും വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന നിലപാട് പവാര്‍ വ്യക്തമാക്കിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User