കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ മൊഴിയെടുത്തു

Nov 24, 2022 - 19:28
0
കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ മൊഴിയെടുത്തു


തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രനിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുത്തു. കത്തെഴുതാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും ലെറ്റര്‍ പാഡ് ദുരൂപയോഗം ചെയ്തതാണെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ജലീല്‍ തോട്ടത്തിലിന് മേയര്‍ ആര്യ രാജേന്ദ്രന്‍ മൊഴി നല്‍കി. പ്രാഥമിക അന്വേഷണം നടത്തിയപ്പോഴും മേയറുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. ഇത്തരത്തില്‍ ഒരു കത്ത് തയ്യാറാക്കിയിട്ടില്ലെന്നാണ് ജീവനക്കാരും മൊഴി നൽകിയിട്ടുള്ളത്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User