കരുവന്നൂര്‍ ബാങ്ക് വിവാദം; പ്രതിപക്ഷം ഇടപെടുന്നു
തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിപക്ഷം ഇടപെടുന്നു. നിക്ഷേപ തുക തിരികെ ലഭിക്കാത്തതിനാല്‍ വിദഗ്ധ ചികില്‍സ തേടാനാകാതെ വയോധിക മരിച്ച സംഭവം ദാരുണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടേതുള്‍പ്പെടേ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കരിവന്നൂര്‍ വിഷയത്തില്‍ ആവര്‍ത്തിച്ച് ഉറപ്പുണ്ടായിട്ടും പണം തിരികെ ലഭിക്കാതെ നിക്ഷേപകയുടെ മരണമുണ്ടായത് ദാരുണമാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് പ്രഖ്യാനങ്ങള്‍ മാത്രമാകരുത്. വേഗത്തില്‍ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ ഉണ്ടാകണം. മരിച്ച നിക്ഷേപകയുടെ കുടുംബത്തെ മന്ത്രി ബിന്ദു അപമാനിച്ചു. മന്ത്രി പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സഹകരണ ബാങ്ക് വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നില്ല. സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റത് കൊണ്ടാണ് പ്രതിപക്ഷം നേരത്തെ വിഷയം ഉയര്‍ത്തിയത്. പ്രതിസന്ധിയിലായ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ തിരികെ കൊടുക്കാന്‍ നടപടി ഉണ്ടാകണമെന്നും വി ഡി സതീശന്‍ പറഞ്ഞു.