പി ടിയെ പുകഴ്ത്തി സുരേഷ് ഗോപി ; വ്യാജ വീഡിയോ ഉണ്ടായത് ഇങ്ങനെ!!
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ പേരില്‍ പുറത്തിറങ്ങിയ വ്യാജ വീഡിയോയ്ക്ക് പിന്നില്‍ സിപിഎം എന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് വിജയത്തിനായി അവര്‍ എന്തും ചെയ്യുമെന്ന് പറഞ്ഞ സുരേഷ് ഗോപി നാട്ടുകാര്‍ക്ക് എല്ലാം ബോധ്യമുണ്ടെന്നും അഭിപ്രായപ്പെട്ടു. പി ടി മഹാനായ എംഎല്‍എ ആണെന്ന് അഭിപ്രായപ്പെട്ട സുരേഷ് ഗോപി പ്രതിപക്ഷ എംഎല്‍എമാരുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതില്‍ പിഎച്ച്ഡി എടുത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും പരിഹസിച്ചു.