വധ ഗൂഢാലോചന: സുധാകരനും സതീശനും പങ്കുണ്ടെന്ന് ഡിവൈഎഫ്ഐ

Jul 20, 2022 - 12:16
0
വധ  ഗൂഢാലോചന: സുധാകരനും സതീശനും പങ്കുണ്ടെന്ന് ഡിവൈഎഫ്ഐ

കെപിസിസി പ്രസിഡന്റ് കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ മുഖ്യമന്ത്രി യെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന പുതിയ വാദവുമായി ഡിവൈഎഫ്ഐ രംഗത്ത്. 

യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഡിവൈഎഫ്ഐ ആക്ഷേപം.
. മുഖ്യമന്ത്രിയെ വധിക്കാനായി നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് വ്യക്തമാക്കി.

  ഈ വധശ്രമ ഗൂഢാലോചനയിൽ ഇപ്പോഴുള്ള പ്രതികൾ മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഗൂഢാലോചനയിൽ പങ്കുണ്ട്. ഇവരുടെ അറിവോടെയാണ് വിമാനത്തിൽവച്ച് വധശ്രമമുണ്ടായത്. ഡിവൈഎഫ്ഐ ഇതു സംബന്ധിച്ച് പൊലീസ് മേധാവിക്കു പരാതി നൽകിയിട്ടുണ്ട്’ – വി.കെ.സനോജ് പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User