ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റിനില്‍ വിക്രമസിംഗെ 

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റിനില്‍ വിക്രമസിംഗെ 

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ തെരഞ്ഞെടുത്തു. രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് ഗോതബായ രാജപക്‌സെക്ക് പ്രസിഡന്റ് പദവിയില്‍നിന്ന് രാജിവെക്കേണ്ടിവന്നതിനെത്തുടര്‍ന്ന് വിക്രമസിംഗെയെ പ്രസിഡന്റായി നിയമിച്ചത്. വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 134 വോട്ടുകള്‍ നേടിയാണ് വിക്രമസിംഗെ അധികാരത്തിലെത്തിയത്. തമിഴ് നാഷണല്‍ അലയന്‍സിന്റെ വോട്ടുകള്‍ കൂടി വിക്രമസിംഗെ നേടി. ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുമെന്ന് റനില്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ഒരു വര്‍ഷത്തിനകം സാമ്പത്തിക രംഗം ശക്തിപ്പെടുത്തും. 2024ഓടെ വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആറു തവണ ലങ്കന്‍ പ്രധാനമന്ത്രിയായ പരിചയമുണ്ട് വിക്രമസിംഗെക്ക്.