വിമാനത്തിലെ പ്രതിഷേധം ; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ പരാതിയിൽ ഇ.പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

Jul 20, 2022 - 13:14
0
വിമാനത്തിലെ പ്രതിഷേധം ; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ പരാതിയിൽ ഇ.പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

   വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ കേസ് എടുക്കാൻ തിരുവനന്തപുരം ജ്യൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. ജയരാജനെ കുടാതെ മുഖ്യമന്ത്രിയുടെ പേഴ്‌സനൽ സ്റ്റാഫ് അംഗങ്ങളായ അനിൽ കുമാർ, സുനീഷ് എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും കോടതി ഉത്തരവിട്ടു.
വലിയതുറ പൊലീസിനോടാണ് കോടതി ഉത്തരവിട്ടത്. വിമാനപ്രതിഷേധക്കേസിൽ ഇപി ജയരാജനെയും മുഖ്യമന്ത്രിയുടെ പേഴ്‌സനൽ സ്റ്റാഫ് അംഗങ്ങളെയും പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ ഫർസീൻ മജീദും ആർകെ നവീൻകുമാറുമാണ് ഹർജി ഫയൽ ചെയ്തത്. വധശ്രമം, ക്രിമിനൽ ഗൂഢാലോചന വകുപ്പുകൾ പ്രകാരം കേസ് എടുക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User