മുസ്ലിം സഖാക്കന്മാര്‍ക്ക് നോമ്പെടുക്കാം; ജയരാജനെ വിമര്‍ശിച്ചതിനെതിരെ കെ സുരേന്ദ്രന്‍
പിതൃതര്‍പ്പണത്തെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ പി ജയരാജനെതിരെ കെ സുര്രേന്ദന്‍. പിതൃതര്‍പ്പണത്തെ കുറിച്ചുള്ള പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് കെ സുരേന്ദ്രന്‍ പി ജയരാജനെ വിമര്‍ശിച്ചത്. പാര്‍ട്ടിയിലെ മുസ്ലിം സഖാക്കള്‍ക്ക് നോമ്പെടുക്കാം. പള്ളിയില്‍ പോകാം. നമാസ് നടത്താം. ജയരാജന്‍ എന്ന പേരിനാണ് കുഴപ്പം. ജയരാജന് പയ്യാമ്പലത്ത് ചുക്കുവെള്ളം പോലും കൊടുക്കാനാവില്ല. അടുത്ത കര്‍ക്കിടകവാവുവരെ പാര്‍ട്ടിയില്‍ ഉണ്ടാവുമോ എന്ന് കാത്തിരുന്നു കാണാം. താങ്കള്‍ക്ക് ഇതുതന്നെ വേണം. സമാന്തര ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും ഗുരുദേവജയന്തിയും നടത്തി സംഘപരിവറിനെ തോല്‍പ്പിക്കാന്‍ നോക്കി അവസാനം വെറും കറിവേപ്പിലയായല്ലോ എന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)