ഉമ്മന്‍ ചാണ്ടിയുടെ വില അറിയണമെങ്കില്‍ പിണറായിയെ നോക്കിയാല്‍ മതി

കേരളം തിരിച്ചറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. സഭയില്‍ 18,728 ദിവസങ്ങള്‍ പിന്നിട്ട ഉമ്മന്‍ചാണ്ടിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള ....

Aug 03, 2022 - 02:12
0
ഉമ്മന്‍ ചാണ്ടിയുടെ വില അറിയണമെങ്കില്‍ പിണറായിയെ നോക്കിയാല്‍ മതി

കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് ഉമ്മന്‍ ചാണ്ടിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.  സമസ്ത മേഖലകളും തകര്‍ത്തെറിഞ്ഞ് കേരളത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിച്ച പിണറായി സര്‍ക്കാരിനെ കാണുമ്പോഴാണ് ഉമ്മന്‍ചാണ്ടി എന്ന ജനകീയ മുഖ്യമന്ത്രിയുടെ മൂല്യം കേരളം തിരിച്ചറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. സഭയില്‍ 18,728 ദിവസങ്ങള്‍ പിന്നിട്ട ഉമ്മന്‍ചാണ്ടിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു കെ സുധാകരന്റെ വിമര്‍ശനം. കൊച്ചി മെട്രോ, കണ്ണൂര്‍ എയര്‍പോര്‍ട്ട്, വിഴിഞ്ഞം തുറമുഖം, എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍, ശ്രുതി തരംഗം, കാരുണ്യ, പുതിയ റോഡുകള്‍, നൂറിലേറെ വലിയ പാലങ്ങള്‍, വര്‍ധിപ്പിക്കുകയും ഒരിക്കല്‍ പോലും മുടങ്ങാതെ കൊടുക്കുകയും ചെയ്ത ക്ഷേമപെന്‍ഷനുകള്‍, 4 ലക്ഷത്തിലേറെ വീടുകള്‍, പുതിയ സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളിലെഴുതിച്ചേര്‍ത്ത പേരാണ് ഉമ്മന്‍ചാണ്ടിയുടേതെന്ന് കെ സുധാകരന്‍ പറയുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User