ഉപതിരഞ്ഞെടുപ്പിലെ എൻഡിഎയുടെ വിജയം തൃക്കാക്കരയിലും പ്രതിഫലിക്കും: കെ.സുരേന്ദ്രൻ

May 18, 2022 - 06:33
0
ഉപതിരഞ്ഞെടുപ്പിലെ എൻഡിഎയുടെ വിജയം തൃക്കാക്കരയിലും പ്രതിഫലിക്കും: കെ.സുരേന്ദ്രൻ

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലെ എൻഡിഎയുടെ ഉജ്ജ്വല വിജയം തൃക്കക്കരയിലും പ്രതിഫലിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തൃക്കാക്കരയുടെ തൊട്ടടുത്തുള്ള കൊച്ചി കോർപ്പറേഷനിലും തൃപ്പൂണിത്തുറ നഗരസഭയിലെ സിപിഎമ്മിന്റെ രണ്ട് സിറ്റിംഗ് സീറ്റുകളിലും ബിജെപി നേടിയ ഉജ്വല വിജയം ഇടത്-വലത് മുന്നണികൾക്കുള്ള താക്കീതാണ്. കേരളം മുഴുവൻ എൻഡിഎ മുന്നേറ്റമുണ്ടായത് നരേന്ദ്രമോദി സർക്കാരിന്റെ വികസനം ജനങ്ങളിലെത്തുന്നതിന്റെ തെളിവാണെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഇതുവരെ എൻഡിഎക്ക് വോട്ട് ചെയ്യാത്ത മതന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണ ബിജെപിക്ക് ലഭിച്ചതു കൊണ്ടാണ് അവിശുദ്ധ കൂട്ടുകെട്ടിനെ തോൽപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞത്. ആദിവാസി മേഖലയായ ഇടമലകുടിയിൽ രണ്ട് മാസത്തിനിടെ രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി ജയിച്ചത് വനവാസി വിഭാഗങ്ങൾ നരേന്ദ്രമോദിക്കൊപ്പമാണെന്നതിന്റെ തെളിവാണ്. കണ്ണൂർ നീർവേലിയിൽ സിപിഎം-കോൺഗ്രസ്-എസ്ഡിപിഐ കൂട്ടുകെട്ടിനെ തകർത്താണ് എൻഡിഎ വിജയം നേടിയത്. മതതീവ്രവാദികളുമായുള്ള സിപിഎം-കോൺഗ്രസ് കൂട്ടുകെട്ടിനേറ്റ തിരിച്ചടിയാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User