രേ​ഖാ രാ​ജി​ന്‍റെ നി​യ​മ​നം ഹൈക്കോടതി റ​ദ്ദാ​ക്കിയ നടപടി; എം.​ജി.​സ​ർ​വ​ക​ലാ​ശാ​ല സു​പ്രീം കോ​ട​തി​യി​ല്‍

രേ​ഖാ രാ​ജി​ന്‍റെ നി​യ​മ​നം ഹൈക്കോടതി റ​ദ്ദാ​ക്കിയ നടപടി; എം.​ജി.​സ​ർ​വ​ക​ലാ​ശാ​ല സു​പ്രീം കോ​ട​തി​യി​ല്‍

സ്‌​കൂ​ള്‍ ഓ​ഫ് ഗാ​ന്ധി​യ​ന്‍ തോ​ട്‌​സ് ആ​ന്‍​ഡ് ഡ​വ​ല​പ്‌​മെ​ന്‍റ് സ്റ്റ​ഡീ​സി​ലെ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​റാ​യുള്ള ദ​ളി​ത് ചി​ന്ത​ക രേ​ഖാ രാ​ജി​ന്‍റെ നി​യ​മ​നം, ഹൈക്കോടതി റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ എം.​ജി.​സ​ര്‍​വ​ക​ലാ​ശാ​ല സു​പ്രീം​കോ​ട​തി​യെ സമീപിച്ചു. ഹൈ​ക്കോ​ട​തി വി​ധി അ​ടി​യ​ന്ത​ര​മാ​യി സ്‌​റ്റേ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രേ​ഖ​യും സു​പ്രീം​കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി.

സ്‌​കൂ​ള്‍ ഓ​ഫ് ഗാ​ന്ധി​യ​ന്‍ തോ​ട്‌​സ് ആ​ന്‍​ഡ് ഡ​വ​ല​പ്‌​മെ​ന്‍റ് സ്റ്റ​ഡീ​സി​ലെ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​റാ​യു​ള്ള രേ​ഖ​യു​ടെ നി​യ​മ​ന​മാ​ണ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. റാ​ങ്ക് പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള നി​ഷ വേ​ല​പ്പ​ന്‍ നാ​യ​ര്‍​ക്ക് ഉ​ട​ന്‍ നി​യ​മ​നം ന​ല്‍​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തി​നെ​തി​രെ നി​ഷ സ​ര്‍​വ​ക​ലാ​ശാ​ല​യ്‌​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല മേ​ല്‍​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വി​ഷ​യ​ത്തി​ല്‍ സു​പ്രീം​കോ​ട​തി അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തു​വ​രെ നി​ഷ​യു​ടെ നി​യ​മ​നം സ്‌​റ്റേ ചെ​യ്യ​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം.

പി​എ​ച്ച്ഡി​യു​ടെ മാ​ര്‍​ക്ക് ത​നി​ക്ക് ന​ല്‍​കി​യി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നി​ഷ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. രേ​ഖ രാ​ജി​ന് റി​സ​ര്‍​ച്ച് പേ​പ്പ​റു​ക​ള്‍​ക്ക് അ​ര്‍​ഹ​ത​യു​ള്ള​തി​ല​ധി​കം മാ​ര്‍​ക്ക് ന​ല്‍​കി എ​ന്നും ആ​രോ​പി​ച്ചു​ള്ള ഹ​ര്‍​ജി​യി​ലാ​ണ് നി​യ​മ​നം റ​ദ്ദാ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്