പിഎസ്‍സി ഔദ്യോ​ഗിക വെബ്സൈറ്റിൽ‌ സെർവർ അപ്​ഗ്രഡേഷൻ കാരണം 3 ദിവസത്തേക്ക് സേവനങ്ങൾ ലഭ്യമാകില്ല

Aug 06, 2022 - 10:42
0
പിഎസ്‍സി ഔദ്യോ​ഗിക വെബ്സൈറ്റിൽ‌ സെർവർ അപ്​ഗ്രഡേഷൻ കാരണം 3 ദിവസത്തേക്ക് സേവനങ്ങൾ ലഭ്യമാകില്ല

   പിഎസ്‍സി ഔദ്യോ​ഗിക വെബ്സൈറ്റിൽ‌ സെർവർ അപ്​ഗ്രഡേഷൻ ജോലികൾ നടക്കുന്നതിനാൽ നാളെ മുതൽ 3 ദിവസത്തേക്ക് സേവനങ്ങൾ ലഭ്യമാകില്ലെന്ന് പിഎസ് സി അറിയിച്ചു. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് അറിയിപ്പുള്ളത്. സെർവറുകളുടെ അപ്​ഗ്രഡേഷൻ ജോലികൾ നടക്കുന്നതിനാൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ (തുളസി), ഡിപ്പാർട്ടെമന്റൽ ടെസ്റ്റ് രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാകുന്നതല്ല എന്നും പിഎസ്‍സി അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User