കെ കെ രാഗേഷിന്റെ ഭാര്യ പ്രിയയുടെ നിയമനം; ഗവര്‍ണര്‍ വിശദീകരണം തേടി

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയയുടെ നിയമനം; ഗവര്‍ണര്‍ വിശദീകരണം തേടി

 സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ രാഗേഷിന്റെ ഭാര്യ ഡോ.പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടല്‍.  കണ്ണൂര്‍ വൈസ് ചാന്‍സലറോടാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിശദീകരണം തേടിയത്. ക്രമവിരുദ്ധമായാണ് നിയമനമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് എത്രയൂം വേഗം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
 അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് എട്ടുവര്‍ഷത്തെ അധ്യാപന പരിചയം വേണമെന്നാണ് യൂണിവേഴ്‌സിറ്റി ചട്ടം. എന്നാല്‍ മൂന്നു വര്‍ഷം ഗവേഷണത്തിന് ഉപയോഗിച്ച കാലയളവും കൂട്ടിച്ചേര്‍ത്താണ് പ്രിയവര്‍ഗീസ് എട്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം കാണിച്ചിരിക്കുന്നത്. ഇത് യുജിസി ചട്ടത്തിന് വിരുദ്ധമാണ് എന്നാണ് പരാതി.
പ്രിയ വര്‍ഗീസിനേക്കാള്‍ അധ്യാപന പരിചയവും പ്രബന്ധ അവതരണവും പ്രസിദ്ധീകരിക്കലും ഉള്ളവരെ തഴഞ്ഞുവെന്നും നിയമനം ക്രമവിരുദ്ധമാണെന്നുമാണ് പരാതിയില്‍ പറയുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം വിഭാഗത്തില്‍ അസി. പ്രൊഫസര്‍ ആയാണ് പ്രിയ വര്‍ഗീസിനെ നിയമിച്ചത്