കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയതല്ല. തന്നെ അവര്‍ പുറത്താക്കിയതാണ് : ഗുലാം നബി ആസാദ്
വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി ഗുലാം നബി ആസാദ് രംഗത്ത്. ചോദ്യം ഉയരുന്നത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് ഇഷ്ടമല്ലെന്നും ജി-23 തുടങ്ങിയത് മുതല്‍ തന്നോട് അവര്‍ക്ക് പ്രശ്നമുണ്ടെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയതല്ല. തന്നെ അവര്‍ പുറത്താക്കിയതാണ്. തന്റെ സേവനം ആവശ്യമില്ലെന്ന മട്ടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പെരുമാറിയിരുന്നതെന്നും ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു.
നരേന്ദ്ര മോദിയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. മോദി തന്നോട് പരിഗണന കാണിച്ചു എന്നും തന്നെ കേള്‍ക്കാനും മനുഷ്യത്വത്തോടെ പെരുമാറാനും പ്രധാനമന്ത്രിക്ക് കഴിഞ്ഞെന്നും ഗുലാം നബി ആസാദ് പറഞ്ഞു.