രാജിയില്‍ തീരില്ല; സജി അഴിയെണ്ണും; മുന്ന് വര്‍ഷം

Jul 07, 2022 - 04:46
0
രാജിയില്‍ തീരില്ല; സജി അഴിയെണ്ണും; മുന്ന് വര്‍ഷം



കൊച്ചി സ്വദേശിയായ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയില്‍ മുന്‍ മന്ത്രിക്കെതിരെ കേസെടുത്തു. ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.  മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വേദിയിലുണ്ടായിരുന്ന എംഎല്‍എമാരായ മാത്യു ടി.തോമസ്, പ്രമോദ് നാരായണന്‍ എന്നിവരുടെ മൊഴിയെടുക്കും. തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പന്‍ റാവുത്തറിനാണ് അന്വേഷണച്ചുമതല. പരാതിയുടെ ഉള്ളടക്കവും പ്രസംഗത്തിന്റെ സിഡിയും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കു നിയമോപദേശത്തിനായി കൈമാറിയിട്ടുണ്ടെന്നു ടി.രാജപ്പന്‍ റാവുത്തര്‍ പറഞ്ഞു. പ്രസംഗത്തിന്റെ പൂര്‍ണരൂപം ലഭിച്ചാല്‍ മാത്രമേ നിയമോപദേശം നല്‍കാന്‍ കഴിയൂവെന്നു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.സി.ഈപ്പന്‍ പൊലീസിനെ അറിയിച്ചു. നിയമോപദേശം ലഭിച്ച ശേഷം തുടര്‍ നടപടികളിലേക്കു കടക്കാനായിരുന്നു പൊലീസിന്റെ തീരുമാനം. വിവാദ പ്രസംഗത്തിന്റെ പേരില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വേറെ 9 പരാതികള്‍ കൂടി ഡിവൈഎസ്പിക്കു ലഭിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User