തോല്‍ക്കുമെന്ന് വെളിപ്പെടുത്തല്‍; ഡോ. ജോ ജോലിക്ക് കയറി; സിപിഎം നേതാക്കള്‍ തൃക്കാക്കര വിട്ടു

Jun 02, 2022 - 03:49
0
തോല്‍ക്കുമെന്ന് വെളിപ്പെടുത്തല്‍; ഡോ. ജോ ജോലിക്ക് കയറി; സിപിഎം നേതാക്കള്‍ തൃക്കാക്കര വിട്ടു

കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് വിജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് തിരികെ ജോലിയില്‍ കയറി. ലിസി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റാണ് ജോ ജോസഫ്. തൃക്കാക്കരയില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് എന്ന് പറയുമ്പോഴും വോട്ട് കിഴക്കലും കൂട്ടലും കഴിഞ്ഞതോടെ അവസാന പ്രതീക്ഷയും കൈവിട്ട മട്ടിലാണ് സിപിഎം ക്യാംപ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ ദിവസങ്ങളോളം ക്യാംപ് ചെയ്തിട്ടും കാര്യമായ വോട്ട് പെട്ടിയില്‍ വീണില്ലെന്ന് സിപിഎം വിലയിരുത്തലില്‍ ബോധ്യമായി. തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച നേതാക്കന്മാരെല്ലാം തൃക്കാക്കര വിട്ടു. മന്ത്രി പി രാജീവ് ഔദ്യോഗിക തിരക്കുകള്‍ക്കായി തലസ്ഥാനത്തേയ്ക്ക് തിരിച്ചു. എം സ്വരാജ് പാര്‍ട്ടി ചുമതലകളിലേയ്ക്ക് വഴിമാറി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User