തൃക്കാക്കര; ഡൊമനിക്കിന്റെ പ്രവചനത്തില്‍ യുഡിഎഫ് ഞെട്ടി

Jun 02, 2022 - 04:45
0
തൃക്കാക്കര; ഡൊമനിക്കിന്റെ പ്രവചനത്തില്‍ യുഡിഎഫ് ഞെട്ടി

കൊച്ചി: തൃക്കാക്കരയില്‍ ഭൂരിപക്ഷം ഇടയുവാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ യുഡിഎഫ് കണ്‍വീനര്‍ ഡൊമനിക് പ്രസന്റേഷന്‍. 5000- വോട്ട് മുതല്‍ 8000 വോട്ടുവരെ ഭൂരിപക്ഷത്തില്‍ ഉമ മണ്ഡലത്തില്‍ ജയിക്കുമെന്നാണ് ഡൊമനിക് പ്രസന്റേഷന്‍ പറയുന്നത്. നേരത്തെ തെരഞ്ഞെടുപ്പിന് മുമ്പ് 30,000ത്തിനടുത്ത് ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ആദ്യം പറഞ്ഞ യുഡിഎഫ് ഘട്ടം ഘട്ടമായി പുറകോട്ട പോകുന്ന കാഴ്ച്ചയാണ് കാണുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ മണ്ഡലത്തില്‍ ഇറങ്ങി പ്രവര്‍ത്തിച്ചതാണ് ഭൂരിപക്ഷം കുറയുവാന്‍ കാരണമെന്ന് ഡൊമനിക് പറയുന്നു. കോണ്‍ഗ്രസ് വോട്ടുകളില്‍ അടിയൊഴുക്കുണ്ടായാല്‍ ഭൂരിപക്ഷം 5000ത്തിനും താഴേയ്ക്ക് പോകും. കാര്യമായ അട്ടിമറികളുണ്ടായില്ലെങ്കില്‍ 10,000ത്തിന് അടുത്ത് വോട്ടിന് ഉമ തോമസ് ജയിക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. ഡൊമനിക് തോമസിന്റെ പ്രവചനം ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ചങ്കിടിപ്പ് ഏറ്റുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User