സരിത്തിനെ കടത്തിയത് പിണറായിയുടെ വിജിലന്‍സ് സംഘം

Jun 08, 2022 - 04:44
0
സരിത്തിനെ കടത്തിയത് പിണറായിയുടെ വിജിലന്‍സ് സംഘം

പാലക്കാട്: സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സരിത്തിനെ കൂട്ടിക്കൊണ്ട്‌പോയത് ചോദ്യം ചെയ്യാനെന്ന് വെളിപ്പെടുത്തല്‍. വിജിലന്‍സ് സംഘമാണ് പാലക്കാട് ഫ്‌ളാറ്റില്‍ നിന്ന് സരിത്തിനെ കൂട്ടിക്കൊണ്ട് പോയത്. ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാതെയാണ് സരിത്തിനെ തട്ടിക്കൊണ്ടുപോയതെന്ന് സ്വപ്‌ന സുരേഷ് ആരോപിക്കുന്നു. ഇതിന് പിന്നില്‍ സര്‍ക്കാരാണ്. രാവിലെ പാലക്കാട് എത്തിയ കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘമാണ് സരിത്തുമായി കടന്നത്. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ പൊലീസെത്തി ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ വിജിലന്‍സ് ആണെന്ന് ബോധ്യമായത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User