ഗുജറാത്തിൽ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ ധാരണ!

Oct 09, 2022 - 01:45
0
ഗുജറാത്തിൽ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ ധാരണ!

വരുന്ന ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പില്‍ എഎപിയെ വിജയത്തിലെത്തിച്ചാല്‍   അയോധ്യയിലെ രാമ ക്ഷേത്രത്തിലേക്ക് സൗജന്യ യാത്രയെന്ന വാഗ്ദാനവുമായി എ എ പി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍. ഒറ്റ വോട്ട് പോലും കോണ്‍ഗ്രസിന് പോകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രാമ ക്ഷേത്ര യാത്ര വാഗ്ദാനം. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന ഗുരുതര ആരോപണവും കേജ്രിവാള്‍ നടത്തി.സര്‍വ്വേകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന് പത്തില്‍ താഴെ സീറ്റുകളാണ് ലഭിക്കുക. ദഹോദില്‍ നടന്ന സമ്മേളനത്തിലാണ് കേജ്രിവാളിന്‍റെ പ്രഖ്യാപനം. ഗുജറാത്തില്‍ മതപരിവര്‍ത്തന വിവാദവുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ വന്നതിന് പിന്നാലെയാണ് കേജ്രിവാളിന്‍റെ വാഗ്ദാനമെന്നതും ശ്രദ്ധേയമാണ്.

അയോധ്യയിലെ രാമക്ഷേത്രം അടുത്തവര്‍ഷം തയ്യാറാകും. ദില്ലിയില്‍ രാമഭക്തരെ അയോധ്യയിലേക്ക് സൗജന്യമായി കൊണ്ടുപോകുന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്. വീട്ടില്‍ നിന്ന് രാമഭക്തരെ കൂട്ടിക്കൊണ്ട് പോയി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരികെ വീട്ടിലെത്തിക്കുന്നത് വരെയുള്ള സകല കാര്യങ്ങളും സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ നിങ്ങളേയും ഇത്തരത്തില്‍ അയോധ്യയിലേക്ക് സൗജന്യമായി കൊണ്ടുപോകാമെന്നും കേജ്രിവാള്‍ വാഗ്ദാനം ചെയ്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User