ശ്രീലങ്കൻ കലാപം: ജനങ്ങൾക്കൊപ്പമെന്ന് ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയും കുമാർ സംഗക്കാരയും

Jul 09, 2022 - 09:42
0
ശ്രീലങ്കൻ കലാപം: ജനങ്ങൾക്കൊപ്പമെന്ന് ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയും കുമാർ സംഗക്കാരയും

ശ്രീലങ്കൻ ജനങ്ങൾക്കൊപ്പമെന്ന് ക്രിക്കറ്റ് ഇതിഹാസം ജയസൂര്യയും കുമാർ സംഗക്കാരയും. തെരുവിലറങ്ങി പ്രക്ഷോഭത്തില്‍ പങ്കെടുത്താണ് ജയസൂര്യ പിന്തുണ അറിയിച്ചത്. പ്രക്ഷോഭത്തിന്റെ ഭാഗമാണെന്നും ജനത്തിനൊപ്പം നിൽക്കുന്നുവെന്നും ജയസൂര്യ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു . ലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രജപക്‌സെയുടെ വസതി കയ്യടക്കിയപ്പോള്‍ അദ്ദേഹം തെരുവിലുണ്ടായിരുന്നു. ശ്രീലങ്ക- ഓസ്ട്രേലിയ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനിടെ പ്രതിഷേധം നടന്നു. പ്രതിഷേധവുമായി കാണികൾ എത്തി. ഗാലെ സ്‌റ്റേഡിയത്തിന് മുന്നിലാണ് പ്രതിഷേധം നടന്നത്.ശ്രീലങ്കയുടെ മുന്‍ ഓപ്പണറും ക്യാപ്റ്റനുമായ സനത് ജയസൂര്യ റോഷന്‍ മഹാനാമ എന്നിവർ ജനങ്ങള്‍ക്കൊപ്പം സമരത്തില്‍ അണിനിരന്നു. ശ്രീലങ്കൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കുമാർ സംഗക്കാര കൊളംബോയിലെ പ്രതിഷേധത്തിന്റെ “ഇത് ഞങ്ങളുടെ ഭാവിക്കുവേണ്ടിയാണ്.” എന്ന കുറിപ്പോടെ ഒരു വിഡിയോയും പങ്കുവച്ചു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User