മോന്‍സന്‍ കേസില്‍ സുധാകരനെ വിടില്ല; പൊലീസുകാര്‍ക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് 

Aug 09, 2022 - 07:34
0
മോന്‍സന്‍ കേസില്‍ സുധാകരനെ വിടില്ല; പൊലീസുകാര്‍ക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് 

കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പങ്കുളളതായി തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. പ്രതി മോന്‍സണ്‍ മാവുങ്കലില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥര്‍ പണം വാങ്ങിയത് കടമായിട്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 'പൊലീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ മോന്‍സനുമായി അടുപ്പം പുലര്‍ത്തി. മോന്‍സന്റെ കൊച്ചിയിലെ വീട്ടില്‍ പട്രോളിങ് ബുക്ക് വെച്ചത് സാധാരണ നടപടി മാത്രമാണ്. ക്രൈംബ്രാഞ്ച് മുന്‍ ഡിഐജി എസ് സുരേന്ദ്രനും കുടുംബത്തിനും മോന്‍സനുമായി വലിയ അടുപ്പമുണ്ടായിരുന്നു, എന്നാല്‍ തട്ടിപ്പില്‍ പ്രതിയാക്കാന്‍ തെളിവില്ല. അതിനാലാണ് സസ്‌പെന്‍ഷനും വകുപ്പുതല അന്വേഷണവും തുടരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.' അതേസമയം കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സുധാകരന്റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോന്‍സന് കൈമാറിയത്. സുധാകരനെ ചോദ്യം ചെയ്യാനായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User