സ്വിഫ്റ്റ് രൂപീകരിച്ച് കെഎസ്ആർടിസിയെ തകർക്കുന്നു: വി ഡി സതീശൻ

ടി ഡി എഫ് ൻറെ രാപ്പകൽ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു

Jun 06, 2022 - 08:01
0
സ്വിഫ്റ്റ് രൂപീകരിച്ച് കെഎസ്ആർടിസിയെ തകർക്കുന്നു: വി ഡി സതീശൻ

കെ സ്വിഫ്റ്റ് കമ്പനി ഉണ്ടാക്കി കെഎസ്ആർടിസിയെ തകർക്കുന്ന നിലപാടാണ് ഇടതു സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.  ജീവനക്കാർക്ക് ശമ്പളം നിഷേധിക്കുന്നതിനെതിരെ ട്രാൻസ്‌പോർട് ഡെമോക്രാറ്റിക്‌ ഫെഡറേഷൻ  നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെഎസ്ആർടിസി തൊഴിലാളികളുടെ സമരം ന്യായമാണ്. അന്തിമ ഫലം ഉണ്ടാകുന്നതുവരെ ഐക്യജനാധിപത്യമുന്നണി തൊഴിലാളികൾക്കൊപ്പം ഉണ്ടാകുമെന്ന് വി.ഡി സതീശൻ പറഞ്ഞു. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകുക, സ്വിഫ്റ്റ് കമ്പനി പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ട്രാൻസ്‌പോർട്ട് ഭവന് മുന്നിൽ  ടിഡിഎഫ് രാപ്പകൽ സമരം നടത്തുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User