പ്രവാചകനെതിരായ വിവാദ പരാമർശം ; ഇന്ത്യ ആരോടും മാപ്പ് പറയേണ്ടതില്ലെന്ന് ഗവര്‍ണര്‍

Jun 06, 2022 - 07:42
0
പ്രവാചകനെതിരായ വിവാദ പരാമർശം ; ഇന്ത്യ ആരോടും മാപ്പ് പറയേണ്ടതില്ലെന്ന് ഗവര്‍ണര്‍

 പ്രവാചകനെതിരെ ബിജെപി ദേശീയ വക്താവ് നടത്തിയ പരാമര്‍ശം വിവാദമായ സംഭവത്തില്‍ ഇന്ത്യ ആരോടും മാപ്പ് പറയേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

എല്ലാവരെയും ഉള്‍ക്കൊള‌ളുന്ന രാജ്യമാണ് ഇന്ത്യ. കാശ്‌മീര്‍ വിഷയത്തിലടക്കം പല രാജ്യങ്ങളും പലതും പറയുന്നുണ്ടെങ്കിലും ഇതൊന്നും ഇന്ത്യയെ കാര്യമായി ബാധിക്കുന്നില്ലെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. എല്ലാവരെയും ഉള്‍ക്കൊള‌ളുന്ന രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രിയും ആര്‍എസ്‌എസ് തലവനും പറഞ്ഞിട്ടുള‌ളതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അതേസമയം ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവ നയെ ഇന്ത്യ ശക്തമായി അപലപിച്ചു.  ന്യൂനപക്ഷാവകാശങ്ങളുടെ സ്ഥിരം ലംഘകനായ ഷഹബാസ് ഷെരീഫിൻറെ  പ്രസ്‌താവന അപഹാസ്യമാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം ഇന്ത്യയില്‍ നടക്കുന്ന ന്യൂനപക്ഷവിരുദ്ധ നീക്കങ്ങളുടെ ഭാഗമാണെന്ന ഇസ്ളാമിക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒഐസിയുടെ പ്രസ്‌താവനയെയും ഇന്ത്യ ശക്തമായി എതിര്‍ത്തു. ഒഐസി സെക്രട്ടറിയേറ്റിന്റെ വര്‍ഗീയ സമീപനം അവസാനിപ്പിക്കാനും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന നിലപാടെടുക്കാനും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User