എകെജി സെന്റർ ആക്രമണത്തെക്കുറിച്ച് ചോദ്യത്തിന് ‘പിടിക്കുമെന്നാണ് പ്രതീക്ഷ’യെന്ന് മുഖ്യമന്ത്രി

Jul 26, 2022 - 13:45
0
എകെജി സെന്റർ ആക്രമണത്തെക്കുറിച്ച് ചോദ്യത്തിന് ‘പിടിക്കുമെന്നാണ് പ്രതീക്ഷ’യെന്ന് മുഖ്യമന്ത്രി


  എകെജി സെന്റർ ആക്രമിച്ച കേസിലെ പ്രതി ഉടൻ പിടിയിലാകുമെന്നാണു പ്രതീക്ഷയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മാധ്യമം പത്രത്തിനെതിരെ കെ.ടി.ജലീൽ കത്തയച്ചെങ്കിൽ അത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെതിരായ കേസിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും സ്വർണക്കടത്തു കേസ് കർണാടകയിലേക്കു മാറ്റണമെന്ന ഇഡിയുടെ ആവശ്യത്തെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇടവേളയ്ക്കുശേഷം മാധ്യമങ്ങൾക്കു മുന്നിലെത്തിയപ്പോഴാണ് ഇതുവരെ നിശബ്ദത പാലിച്ച വിഷയങ്ങളിൽ മുഖ്യമന്ത്രി സംസാരിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User