കോളേജ് പ്രിൻസിപ്പാളിനെ പലവട്ടം കാരണത്തടിച്ച് എംഎൽഎ

കർണാടക ജെഡിഎസ് നേതാവാണ് മാണ്ട്യ എംഎൽഎ ആയ ഇദ്ദേഹം

Jun 22, 2022 - 12:31
0
കോളേജ് പ്രിൻസിപ്പാളിനെ പലവട്ടം കാരണത്തടിച്ച് എംഎൽഎ

 കര്‍ണാടകയില്‍ കോളജ് പ്രിന്‍സിപ്പലിന്‍റെ കരണത്തടിച്ച് ജനതാദള്‍ എസ് എംഎൽഎ      എം.ശ്രീനിവാസ്. കോളജ് സന്ദര്‍ശനത്തിനിടെ ഇയാൾ പ്രിന്‍സിപ്പലിനെ അടിച്ചത്. നിര്‍മാണം നടക്കുന്ന കംപ്യുട്ടർ ലാബിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ ഉത്തരം നല്‍കിയില്ല എന്ന രോഷത്തിലാണ് മര്‍ദനം. മാണ്ഡ്യയില്‍ ജൂണ്‍ 20നാണ് സംഭവം. ഇപ്പോഴാണ് വിഡിയോ വൈറലായത്. 

സംഭവത്തില്‍ വലിയ രീതിയിലുള്ള രോഷമാണ് ഉയരുന്നത്. നാല്‍വാഡി കൃഷ്ണരാജ വെദിയാര്‍ ഐടിഐ കോളജിലെ പ്രിന്‍സിപ്പലിനെയാണ് നേതാവ് പലവട്ടം അടിച്ചത്. മറ്റു രാഷ്ട്രീയക്കാരെല്ലാം ഇത് കണ്ട് അമ്പരന്ന് നോക്കി നിൽക്കുന്നത്  വിഡിയോയില്‍ കാണാം. 

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User