ജനങ്ങളുടെ ആശങ്ക പരിഹരിച്ച് മാത്രമേ സിൽവർ ലൈൻ നടപ്പാക്കു : എം എ ബേബി

തൃക്കാക്കരയിൽ ഞങ്ങൾക്ക് തെറ്റി

Jun 06, 2022 - 06:40
0
ജനങ്ങളുടെ ആശങ്ക പരിഹരിച്ച് മാത്രമേ  സിൽവർ ലൈൻ  നടപ്പാക്കു : എം എ ബേബി

    സിൽവർ ലൈൻ പദ്ധതി ജനങ്ങളുടെ ആശങ്ക പരിഹരിച്ചു മാത്രമേ നടപ്പിലാക്കുകയുള്ളൂവെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.   
 പരിസ്ഥിതിയെ അട്ടിമറിച്ച് പദ്ധതി നടപ്പാക്കില്ല പരിസ്ഥിതി സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കും. സിൽവർ ലൈൻ ഭാവി കേരളത്തിൻ്റെ ആസ്തിയാണെന്നും എല്ലാ വശവും പരിശോധിച്ച് മാത്രമേ പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എൽ ഡി എഫിൻ്റെ പ്രകടനപത്രിക വാഗ്ദാനമാണ് പദ്ധതി.

തൃക്കാക്കരയിലേത് അപ്രതീക്ഷിത പരാജയമാണ്. പരാജയത്തെ കുറിച്ച് സിപിഎമ്മും എൽ ഡി എഫും ചർച്ച ചെയ്യും. യു ഡി എഫിന് അപ്രതീക്ഷിത നേട്ടമാണ് ലഭിച്ചത്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ചുക്കാൻ പിടിച്ചത് സി പി എം പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലാണെന്നും പരാജയത്തെക്കുറിച്ച് വിശദമായ ചർച്ചകൾ പാർട്ടിയിലും മുന്നണിയിലും നടക്കുമെന്നും അദ്ദേഹം പറഞ്ഞു.  തോൽവിയിൽ ഇടത് മുന്നണി പാഠം പഠിക്കണമെങ്കിൽ പഠിക്കും  -ഇടത് മുന്നണിയുടെ കണക്ക് കൂട്ടലുകൾ തൃക്കാക്കരയിൽ തെറ്റി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User