മകൾ അമ്മയെ കെട്ടിയിട്ട് മർദിച്ചു : മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
പത്തനാപുരത്താണ് സംഭവം
പത്തനാപുരത്ത് മകൾ വ്യദ്ധയായ അമ്മയെ കെട്ടിയിട്ട് മർദ്ദിച്ചെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവ് നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
മർദ്ദനം ചോദ്യം ചെയ്ത പത്തനാപുരം പഞ്ചായത്തിലെ നടുക്കുന്നം വാർഡ് അംഗത്തിനും മർദ്ദനമേറ്റതായി പരാതി ഉയർന്നു.
ഞായറാഴ്ച ഉച്ചയോടെയാണ് പാലപ്പള്ളിൽ വീട്ടിൽ ലീനയാണ് അമ്മ ലീലാമ്മയെ മർദ്ദിച്ചത്.വീട് തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് മർദ്ദനമെന്ന് പറയുന്നു. വീട്ടുമുറ്റത്തുള്ള ഇരുമ്പ് തൂണിൽ കെട്ടിയിട്ടാണ് മർദ്ദിച്ചത്. പരിക്കേറ്റ പഞ്ചായത്തംഗം ആശുപത്രിയിലാണ്.
വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
മുമ്പും മകള്‍ അമ്മയെ മര്‍ദിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. നാട്ടുകാരില്‍തന്നെയുള്ള ഒരാളാണ് സംഭവം ഫോണില്‍ ചിത്രീകരിച്ചത്. പരാതി ലഭിച്ചതോടെ പത്തനാപുരം പൊലീസ് കേസ് എടുത്തു.