നടന്‍ സല്‍മാന്‍ ഖാനും പിതാവിനും വധഭീഷണി
പഞ്ചാബി ഗായകന്‍ സിദ്ധു മൂസാവാലെയെ ചെയ്തതുപോലെ ചെയ്യും എന്നാണ്
പഞ്ചാബി ഗായകന്‍ സിദ്ധു മൂസാവാലെയെ ചെയ്തതുപോലെ ചെയ്യുമെന്ന് കത്തുവഴി നടന്‍ സല്‍മാന്‍ ഖാനും പിതാവിനും വധഭീഷണി
ബാന്ദ്ര ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നാണ് സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനുമെതിരായ കത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. സലിം ഖാന്‍ പതിവായി സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ നടക്കാനെത്താറുള്ള സ്ഥലമാണിത്.
സംഭവത്തില്‍ ബാന്ദ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതടക്കമുുള്ള നടപടികളിലേക്ക് പൊലീസ് കടന്നു.
സിദ്ധു മൂസാവാലെയെ കഴിഞ്ഞ മേയ് 29 ന് അജ്ഞാതര്‍ വെടിവച്ചുകൊല്ലുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)