മത്സ്യബന്ധന ബോട്ട കടലില്‍ മറിഞ്ഞു

Aug 31, 2022 - 06:14
0
മത്സ്യബന്ധന ബോട്ട കടലില്‍ മറിഞ്ഞു

ആലപ്പുഴ : മത്സ്യബന്ധനത്തിനിടെ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് തൊഴിലാളികള്‍ കടലില്‍ വീണു. അപകടത്തില്‍പ്പെട്ട തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ  രക്ഷപെട്ടു. അപകടത്തില്‍ ഇവരുടെ വള്ളവും വലയും മറ്റ് ഉപകരണങ്ങളും തകര്‍ന്നു. കോമന പുതുവല്‍ അനിയന്‍കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള കട്ടക്കുഴി എന്ന ഫൈബര്‍ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. 20 ഓളം തൊഴിലാളികള്‍ വള്ളത്തില്‍ ഉണ്ടായിരുന്നു. 
മത്സ്യ ബന്ധനത്തിന് ശേഷം തിരികെ വരുന്നതിനിടെ വളഞ്ഞ വഴി പടിഞ്ഞാറ് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.  കടലില്‍ വീണ തൊഴിലാളികളെ  തീരദേശ പോലീസ് രക്ഷപെടുത്തി. വള്ളം മറിഞ്ഞതോടെ വലയിലുണ്ടായിരുന്ന മത്തിയും നഷ്ടപ്പെട്ടു. ഒരു ലക്ഷം രൂപയുടെ വല ഉപയോഗ ശൂന്യമായി. വള്ളത്തിന്റെ പല ഭാഗവും പൊട്ടിത്തകര്‍ന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User