രാഹുൽ ​ഗാന്ധിയെ അനുഗമിച്ച മുതിർന്ന നേതാക്കളെ പൊലീസ് വലിച്ചിഴച്ചു

ഡൽഹിയിൽ പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം

Jun 14, 2022 - 06:22
0
രാഹുൽ ​ഗാന്ധിയെ അനുഗമിച്ച മുതിർന്ന നേതാക്കളെ പൊലീസ് വലിച്ചിഴച്ചു

  സംഘർഷ ഭരിതമായി ഡൽഹി. എ.ഐ.സി.സി ആസ്ഥാനത്ത് പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് രാഹുലിനെ അനുഗമിച്ച മുതിർന്ന നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജെബി മേത്തർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാലയെ എ ഐ സി സി ആസ്ഥാനത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.എ.ഐ.സി.സി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇന്നലെ ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ അവസാനിച്ചത് രാത്രി 11.40 തോടെയാണ്. ഇന്നും ചോദ്യംചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുകയായിരുന്നു.അന്വേഷണ സംഘത്തിൻറെ നടപടി തുടരുന്ന സാഹചര്യത്തിൽ എ.ഐ.സി.സി ആസ്ഥാനത്ത് പ്രതിഷേധം തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User