സുന്നി വിഭാഗത്തിന്റെ പ്രതിഷേധത്തില്‍ ശ്രീറാമിനെ മാറ്റി; വര്‍ഗീയമായി ചിത്രികരിക്കാന്‍ ബിജെപി

Aug 02, 2022 - 03:20
0
സുന്നി വിഭാഗത്തിന്റെ പ്രതിഷേധത്തില്‍ ശ്രീറാമിനെ മാറ്റി; വര്‍ഗീയമായി ചിത്രികരിക്കാന്‍ ബിജെപി

സുന്നി കാന്തപുരം വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ശ്രീറാമിനെ മാറ്റിയ നടപടിയെ ചോദ്യം ചെയ്ത് ബിജെപി. ഒരു വിഭാഗം ആളുകളുടെ മാത്രം പ്രതിഷേധത്തിനെ തുടര്‍ന്ന് നിപാട് മാറ്റിയത് അംഗീകരിക്കാനാവില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. സംഘടിത ശക്തികള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഫേസ്ബുക്കി ലൂടെയായിരുന്നു പ്രതികരണം. സര്‍വ്വീസില്‍ തിരിച്ചെടുത്തയാളെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് നീതീകരിക്കാനാവില്ല. ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെന്നൊക്കെ പറയുന്നത് വെറും തള്ളുമാത്രമായിപ്പോകുന്നു. നട്ടെല്ലിന് ഉറപ്പില്ലാത്തവര്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ലായിരുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടകയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഒപ്പം പങ്കുവെച്ചാണ് സുരേന്ദ്രന്‍ ശ്രീറാമിനെ കളക്ടര്‍ സ്ഥാനത്ത് നിന്നും നീക്കിയതിലുള്ള അഭിപ്രായം പറഞ്ഞത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User