എൽദോസ് കുന്നപ്പിള്ളി എംഎൽഎ മർദിച്ചെന്ന് അധ്യാപിക പരാതി നൽകി

Oct 10, 2022 - 02:19
0
എൽദോസ് കുന്നപ്പിള്ളി എംഎൽഎ മർദിച്ചെന്ന് അധ്യാപിക പരാതി നൽകി

ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടർന്ന് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി മർദ്ദിച്ചെന്ന് സ്ത്രീയുടെ പരാതി.    തിരുവന്തപുരത്തെ ഒരു സ്കൂളിലെ അധ്യാപികയാണ് പൊലീസിന് പരാതി നൽകിയത്. കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദർശിക്കുന്നതിനിടെയാണ് മർദനം എന്നാണ് പരാതി. ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീർഷണർക്ക് പരാതി നൽകിയത്.

പരാതി അന്വേഷണത്തിനായി കോവളം സിഐക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ മൊഴി നൽകാനായി രണ്ട് തവണ സ്റ്റേഷനിലെത്തിയെങ്കിലും, വിശദമായ മൊഴി, ബന്ധുക്കളുമായി ആലോചിച്ച ശേഷം പിന്നീട് നൽകാമെന്ന് അറിയിച്ച് പരാതിക്കാരി മടങ്ങിയതായി പൊലീസ് വ്യക്തമാക്കി. അതേസമയം സംഭവത്തെ കുറിച്ച് അറിയില്ലെന്നും പരാതി പൊലീസ് അന്വേഷിക്കട്ടെയെന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎ മാധ്യമങ്ങളോട്  പ്രതികരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User