ഗുജറാത്തിലെ ജനങ്ങള്‍ ജാതിയും രാഷ്ട്രീയവും നോക്കാതെ എന്നെ സ്നേഹിക്കുന്നു: മോദി
"ഒരു കാലത്ത് ഗുജറാത്തില്‍ സൈക്കിള്‍ പോലും ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നമ്മള് കാറുകള്‍ നിര്‍മിക്കുന്നു. ഇനിയും നാം വിമാനങ്ങള്‍ നിര്‍മിക്കുന്ന കാലമാണ് വരുന്നത് " ഗുജറാത്തിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഗുജറാത്തില്‍ ബിജെപി വലിയ വികസനമാണ് നടത്തുന്നത് എന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി തുടര്‍ന്നും അനുഗ്രഹങ്ങള്‍ വേണമെന്നും മോദി പറഞ്ഞു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഗുജറാത്തിലെ ജനങ്ങള്‍ ജാതിയും രാഷ്ട്രീയവും നോക്കാതെ തന്നെ സ്നേഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രികൂട്ടിച്ചേർത്തു