ഇതാവണം എംഎല്‍എ! സദാചാര ബഞ്ചില്‍ വിദ്യാര്‍ഥികളെ ചേര്‍ത്ത് നിര്‍ത്തി ഉമാ തോമസ്

Jul 22, 2022 - 00:15
0
ഇതാവണം എംഎല്‍എ! സദാചാര ബഞ്ചില്‍ വിദ്യാര്‍ഥികളെ ചേര്‍ത്ത് നിര്‍ത്തി ഉമാ തോമസ്




തിരുവനന്തപുരം: മികച്ച മാതൃകയായി ഉമ തോമസ് എംഎല്‍എ. കഴിഞ്ഞ ദിവസം വിവാദമായ തിരുവനന്തപുരം ഗവ: എഞ്ചിനിയറിങ് കോളജിന് സമീപത്തെ ബഞ്ചില്‍ ഇരുന്ന് വിദ്യാര്‍ഥികളെ ചേര്‍ത്തുപിടിച്ച് ഉമാ തോമസ് സദാചാരത്തിനെതിരെ ശബ്ദമുയര്‍ത്തി. സി.ഇ.ടി കോളേജില്‍ നടന്ന സദാചാര ആക്രമണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിരിക്കെ എല്ലാം തെറ്റായ രീതിയിലൂടെ കാണുന്ന സമൂഹത്തിന്റെ ചിന്താഗതിയിലാണ് മാറ്റം വരുത്തേണ്ടതെന്ന് ഉമ മോതസ് പറഞ്ഞു. സി.ഇ.ടി കോളേജിലെ ബസ് സ്റ്റോപ്പ് സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്നായിരുന്നു ഉമാ തോമസ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. കോളേജിലെ കെ.എസ്.യു യൂണിറ്റ് നടത്തിയ പ്രതിഷേധ പരിപാടിയുടെ ഭാഗമായി നടത്തിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഉമാ തോമസ്. ജന്‍ഡര്‍ ഇക്വാലിറ്റിയെയും ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെക്കുറിച്ചും സംസാരിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരം സദാചാര ചിന്തകള്‍ നിലനില്‍ക്കുന്നു എന്നത് അപലപനീയമാണെന്ന് ഉമാ തോമസ് പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User