എന്‍സിപിയില്‍ പൊട്ടിത്തെറി; പി സി ചാക്കോയ്‌ക്കെതിരെ എംഎല്‍എ

Jul 31, 2022 - 03:33
0
എന്‍സിപിയില്‍ പൊട്ടിത്തെറി; പി സി ചാക്കോയ്‌ക്കെതിരെ എംഎല്‍എ

കൊച്ചി: സംസ്ഥാന എന്‍സിപിയില്‍ പൊട്ടിത്തെറി. പി സി ചാക്കോയ്‌ക്കെതിരെ പരാതിയുമായി തോമസ് കെ തോമസ് ദേശീയനേതൃത്വത്തിനെ സമീപിച്ചു. തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചവരെ സംസ്ഥാന നേതൃത്വം സംരക്ഷിച്ച് നിര്‍ത്തുന്നതായി തോമസ് കെ തോമസ് ചൂണ്ടിക്കാട്ടി. നാല് നേതാക്കളാണ് തനിക്കെതിരെ വ്യാജ പ്രചരണത്തിന് നേതൃത്വം നല്‍കിയത്. ഇവരില്‍ ഒരാളെ മാത്രമാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ പുറത്താക്കിയതെന്നും ബാക്കിയുള്ളവരെ സംരക്ഷിച്ച് നിര്‍ത്തുകയാണെന്നും തോമസ് പറഞ്ഞു. ഇവരെ മുഴുവനായും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും കാണിച്ച് തോമസ് കെ തോമസ് ദേശീയ അച്ചടക്ക സമിതി ചെയര്‍മാന്‍ പ്രഫുല്‍ പട്ടേലുമായി കൂടിക്കാഴ്ച്ച നടത്തി.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User