കൂളിമാട് പാലം: വിശദമായ പരിശോധന വേണമെന്ന് വിജിലന്‍സ് 

കോഴിക്കോട്: കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ വിശദമായ പരിശോധന വേണമെന്ന് വിജിലന്‍സ് വിഭാഗം. തകര്‍ന്ന ബീമുകള്‍ക്ക്  പകരം പുതിയത് സ്ഥാപിക്കേണ്ടിവരും. ഹൈഡ്രാളിക് ജാക്കിയുടെ പിഴവാണോ അപകട കാരണം എന്നത് പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാകൂ എന്നും പിഡബ്ല്യുഡി വിജിലന്‍സ് വിഭാഗം വ്യക്തമാക്കി. കോഴിക്കോട് - മലപ്പുറം ജില്ലകളിലെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലത്തിന്റെ മൂന്ന് പ്രധാന ബീമുകളാണ് കഴിഞ്ഞ ദിവസം തകര്‍ന്നു വീണത്. അടിയന്തിര അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിര്‍ദേശിച്ചതിന്റെ തൊട്ടു പുറകെയാണ് ആഭ്യന്തര അന്വേഷണ വിഭാഗം പരിശോധനക്കെത്തിയത്. തകര്‍ന്ന ബിമുകള്‍, പാലത്തിന്റെ ശേഷിക്കുന്ന ഭാഗം എന്നിവ വിജിലന്‍സ് സംഘം പരിശോധിച്ചു. നിര്‍മാണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെത് ഉള്‍പ്പെടെ വിശദമൊഴി സംഘം രേഖപ്പെടുത്തും. പാലത്തിന് ഘടനാപരമായ പ്രശ്‌നങ്ങളോ നിര്‍മാണത്തില്‍ അപാകത ഉണ്ടോ എന്ന് തുടര്‍ പരിശോധനകളില്‍ വ്യക്തമാകും. വിവര ശേഖരണം നടത്തുന്നതിന്റെ ഭാഗമായി പരിസരവാസികളില്‍ നിന്നുള്‍പ്പെടെ സംഘം വരും ദിവസങ്ങളില്‍ മൊഴിയെടുക്കും. ഹൈഡ്രോളിക് ജക്കിക്ക് വന്ന പിഴവ് എന്നാണ് റോഡ് ഫണ്ട് ബോര്‍ഡ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് എന്നാണ് സൂചന. ഇതുള്‍പ്പെടെ പരിഗണിച്ച ശേഷമാകും വിജിലന്‍സ് സംഘം അന്തിമ റിപ്പോര്‍ട്ട് നല്‍കുക.