ഇഎംഎസിന്റെ ഈ ഫോട്ടോ തറയിലിട്ട് പൊട്ടിച്ചത് യൂത്ത് കോൺഗ്രസാണെന്ന് ഒരു ക്യാപ്‌സ്യൂൾ ഇറക്കാം. ഏറ്റെടുക്കാൻ അന്തം കമ്മികൾ ധാരാളമുണ്ടാവും ; വി.ടി ബൽറാം

Jul 25, 2022 - 06:18
0
ഇഎംഎസിന്റെ ഈ ഫോട്ടോ തറയിലിട്ട് പൊട്ടിച്ചത് യൂത്ത് കോൺഗ്രസാണെന്ന് ഒരു ക്യാപ്‌സ്യൂൾ ഇറക്കാം. ഏറ്റെടുക്കാൻ അന്തം കമ്മികൾ ധാരാളമുണ്ടാവും ; വി.ടി ബൽറാം

  സിപിഎമ്മിന്റെ വട്ടിയൂർക്കാവിലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തെ പരിഹസിച്ച് വി ടി ബൽറാം ഫേസ്ബുക്ക് കുറിപ്പിട്ടു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തത് എസ്എഫ്‌ഐ. കെപിസിസി ഓഫീസിലേക്ക് അക്രമം അഴിച്ചുവിട്ടത് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും. പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത് കല്ലിൽ കയറ്റിവച്ചത് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും സിപിഎമ്മും.എകെജി സെന്ററിലേക്ക് പടക്കരൂപത്തിലുള്ള ആറ്റം ബോംബ് എറിഞ്ഞതിന്റെ കാരണഭൂതർ ആരാണെന്ന് ജയരാജനും ശ്രീമതിക്കും പോലീസിനും നാട്ടുകാർക്കും അറിയാം. പക്ഷേ പറയൂല.

ഇപ്പോഴിതാ സിപിഎം ഓഫീസ് അടിച്ചുതകർത്ത് വീണ്ടും ഡിവൈഎഫ്‌ഐ.
ഒറ്റക്കാര്യമേ ചെയ്യാനുള്ളൂ. ഇഎംഎസിന്റെ ഈ ഫോട്ടോ തറയിലിട്ട് പൊട്ടിച്ചത് യൂത്ത് കോൺഗ്രസാണെന്ന് ഒരു ക്യാപ്‌സ്യൂൾ ഇറക്കാം. ഏറ്റെടുക്കാൻ അന്തം കമ്മികൾ ധാരാളമുണ്ടാവും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User