ലീഗ് പുറത്താക്കിയാൽ കെഎൻഎ ഖാദർ അനാഥനാകില്ല

ദേശീയ രാഷ്ട്രീയത്തിൽ പ്രാധാന്യമുള്ള ആളാകും

ലീഗ് പുറത്താക്കിയാൽ കെഎൻഎ ഖാദർ അനാഥനാകില്ല

   മുസ്ലീം ലീഗില്‍ നിന്ന് പുറത്താക്കിയാല്‍ കെ എന്‍ എ ഖാദര്‍ അനാഥനാകില്ലെന്നും ദേശീയ രാഷ്ട്രീയത്തില്‍ പ്രധാന്യമുള്ള ആളാകാന്‍ കെ എന്‍ എ ഖാദറിന് കഴിയുമെന്നും   ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. ആര്‍ എസ് എസ് വേദിയില്‍ മുസ്ലീം ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍ എത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  
അതേസമയം, ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ കടുത്ത വിമര്‍ശനമാണ് കെ എന്‍ എ ഖാദര്‍ നേരിടുന്നത്. ഇതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. സംഭവത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ലീഗ് രംഗത്തെത്തിയിരുന്നു. എവിടേക്ക് പോകുമ്പോഴും വരുമ്പോഴും നോക്കണം, നമുക്ക് അങ്ങോട്ടു പോകാന്‍ പറ്റുമോയെന്ന് ചിന്തിക്കണമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കെ എന്‍ എ ഖാദര്‍ ചെയ്തത് നീതീകരിക്കാനാകില്ലെന്ന് മുതിര്‍ന്ന ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞു