യു പി പൊലീസിന് രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി; പൊലീസിന് കൂർ ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട് എന്ന് കോടതി

Jun 06, 2026 - 13:46
0
യു പി പൊലീസിന് രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി; പൊലീസിന് കൂർ ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട് എന്ന് കോടതി

ലക്‌നൗ: ഉത്തർപ്രദേശ് പൊലീസിന് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്തുന്നതിലാണ് താല്പര്യം എന്നാണ് കോടതി വിമർശിച്ചത്. ജസ്റ്റിസ് വിനോദ് ദിവാകറിന്റേതാണ് പരാമർശം. സംസ്ഥാനത്തിന്റെ ഭരണസംവിധാനം ആഴത്തിലുള്ള രാഷ്ട്രീയ സ്വാധീനത്തിന് വിധേയമായിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങൾ, നിയമനങ്ങൾ, സ്ഥാനക്കയറ്റങ്ങൾ എന്നിവ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള നടപടകളേക്കാൾ രാഷ്ട്രീയ പക്ഷപാതത്തിന്റെ ഉപകരണങ്ങളായെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉദ്യോഗസ്ഥരുടെ കൂറ് ഭരണഘടനയോടല്ല, ഭരണസംവിധാനത്തോടാണ്. രാഷ്ട്രീയ മേലധികാരികളെ തൃപ്തിപ്പെടുത്തുന്നതായി പോലീസ് നടപടികൾ മാറിയെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യാജ ഏറ്റുമുട്ടലുകളും സെലക്ടീവായ അടിച്ചമർത്തലുകളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഗുണ്ടാ ആക്ട് പ്രകാരം നടപടിയെടുത്ത കേസിൽ പ്രതി സമർപ്പിച്ച ഹർജി പരിഗണിക്കുന്ന വേളയിലാണ് കോടതി  രൂക്ഷ വിമർശനം നടത്തിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User