ദിവസവും പെർഫ്യൂം ഉപയോഗിക്കാറുണ്ടോ? ഈ ഒരു തെറ്റ് ആരോഗ്യത്തിന് തിരിച്ചടിയായേക്കാം

കഴുത്തിൽ നേരിട്ട് പെർഫ്യൂം സ്പ്രേ ചെയ്യുന്നത് ഹോർമോൺ പ്രവർത്തനം, തൈറോയ്ഡ് ആരോഗ്യം, ചർമം എന്നിവയെ പ്രതികൂലമായി ബാധിക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Jul 31, 2026 - 16:52
0
ദിവസവും പെർഫ്യൂം ഉപയോഗിക്കാറുണ്ടോ? ഈ ഒരു തെറ്റ് ആരോഗ്യത്തിന് തിരിച്ചടിയായേക്കാം

നമ്മളിൽ ഏറിയ പങ്കും പുറത്തേക്ക് ഇറങ്ങും മുൻപായി പെർഫ്യൂം ഉപയോഗിക്കുന്നവരാണ്. പലരുടെയും ദിനചര്യയുടെ അവിഭാജ്യ ഘടകമായി പെർഫ്യൂം മാറിക്കഴിഞ്ഞു. എന്നാൽ അത് എവിടെ, എങ്ങനെ ഉപയോഗിക്കണം എന്നുള്ള കാര്യത്തിൽ പലർക്കും ശരിയായ അറിവില്ല. പ്രത്യേകിച്ച് കഴുത്തിൽ നേരിട്ട് പെർഫ്യൂം സ്പ്രേ ചെയ്യുന്ന ശീലം ആരോഗ്യത്തിന് ദോഷകരമാകാമെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. കേംബ്രിഡ്ജ് സർവകലാശാലയിലെ പാത്തോളജി വിഭാഗത്തിലെ പി.എച്ച്.ഡി ഗവേഷകയായ അന കാനഡാസ് ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് കഴുത്തിൽ നേരിട്ട് പെർഫ്യൂം സ്പ്രേ ചെയ്യുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് അവർ വിശദീകരിച്ചിരിക്കുന്നത്.

പെർഫ്യൂമുകളിൽ ചില പ്രത്യേകതരം കെമിക്കലുകൾ അടങ്ങിയിട്ടുണ്ടെന്നും ഇവ സ്ഥിരമായി കഴുത്തിൽ അടിക്കുന്നത് ആരോഗ്യത്തെ  അപകടകരമായ രീതിയിൽ ബാധിക്കുമെന്നും അന വ്യക്തമാക്കി. 2025ൽ ഫ്രണ്ടിയേഴ്സ് ഇൻ ടോക്സിക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനം ഉദ്ധരിച്ച്, പെർഫ്യൂമുകളിലെ ചില ഘടകങ്ങൾ ഹോർമോൺ പ്രവർത്തനത്തെ ബാധിക്കുന്ന എൻഡോക്രൈൻ ഡിസ്റപ്റ്ററുകളാകാമെന്ന് അവർ പറയുന്നു. കഴുത്തിലെ ചർമ്മം നേർത്തതും രക്തയോട്ടം കൂടുതലുള്ളതുമായതിനാൽ രാസവസ്തുക്കൾ വേഗത്തിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാനും ശ്വാസകോശത്തിലെത്താനും സാധ്യതയുണ്ട്. ഇവ മൂലം ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെ തകർക്കുകയും വന്ധ്യത, ശ്വാസകോശ പ്രശ്നങ്ങൾ, ചില തരത്തിലുള്ള കാൻസർ എന്നിവയുടെ സാധ്യത വർധിക്കുമെന്നും നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചേക്കാമെന്നും  വിദഗ്ധർ  മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിനാൽ പെർഫ്യൂം കഴുത്തിൽ നേരിട്ട് സ്പ്രേ ചെയ്യുന്നതിനുപകരം ചർമവുമായി നേരിട്ടുള്ള സമ്പർക്കം കുറയുന്ന രീതിയിൽ ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User