സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം; എസ്.എഫ്.ഐയുടെ ക്യാമ്പസ് രാഷ്ട്രീയം പ്രതിക്കൂട്ടിൽ
ക്യാമ്പസ് തിരഞ്ഞെടുപ്പുകളിലെ എസ്.എഫ്.ഐയുടെ വിജയങ്ങൾക്കൊപ്പം മറ്റ് വിദ്യാർഥി സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന ആരോപണങ്ങളും വി.ടി. ബൽറാമിന്റെ വിമർശനവും കേരളത്തിലെ ക്യാമ്പസ് രാഷ്ട്രീയത്തെ വീണ്ടും ചർച്ചയാക്കുന്നു.
കേരളത്തിലെ ചില ക്യാമ്പസുകളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ എസ്.എഫ്.ഐ. മികച്ച വിജയം നേടിയെന്നാണ് സഖാക്കന്മാർ അവകാശപ്പെടുന്നത്. ഏത് തിരഞ്ഞെടുപ്പിലാണ് കലാലയ രാഷ്ട്രീയത്തിൽ എസ്.എഫ്.ഐ. ഇതിന് മുമ്പ് തോറ്റിട്ടുള്ളത്? കോളേജുകളിൽ കടന്നുവരുന്ന വിദ്യാർഥികളെ ചാക്കിട്ട് പിടിച്ച് ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും തങ്ങൾക്കൊപ്പം നിർത്തിയാണ് എസ്.എഫ്.ഐ. കോളേജ് രാഷ്ട്രീയത്തിൽ പിടിമുറുക്കുന്നത്. മറ്റൊരു വിദ്യാർഥി പ്രസ്ഥാനത്തിനും പ്രവർത്തിക്കാൻ അനുവദിക്കാത്ത, എന്തിനേറെ പറയുന്നു സി.പി.ഐയുടെ വിദ്യാർഥി സംഘടനയായ എ.ഐ.എസ്.എഫിനെ വരെ വളരാൻ അനുവദിക്കാത്ത എസ്.എഫ്.ഐ. ക്യാമ്പസുകളിൽ ജയിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.മറ്റ് വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾക്ക് നോമിനേഷൻ പോലും നൽകാൻ അനുവദിക്കാതെ തിരഞ്ഞെടുപ്പ് നടത്തിയിട്ട് വിജയിച്ചു എന്ന് പറയുന്നതിൽ എന്താണ് ന്യായമുള്ളത്? പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പോലും ഈ വിജയത്തെ മഹത്വവത്കരിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടുകഴിഞ്ഞു. ജയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനെ അപമാനിക്കുന്ന രീതിയിൽ ഫ്ലെക്സ് ബോർഡുകളുമായി തെരുവിൽ കൂത്താടി കുട്ടി സഖാക്കന്മാർ. എട്ടും പൊട്ടും തിരിയാത്ത, എട്ടിലും ഒമ്പതിലും പത്തിലും പഠിക്കുന്ന കുട്ടികളെ കൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശനെയും മറ്റ് മന്ത്രിമാരെയും തെറി പറയിപ്പിക്കുന്ന നാറിയ രാഷ്ട്രീയമാണ് ഇന്ന് എസ്.എഫ്.ഐയിൽ നിന്നുണ്ടാകുന്നത്.
അതിനെതിരെ ശക്തമായ വിമർശനം ഉന്നയിക്കുകയാണ് എം.എൽ.എ. വി.ടി. ബൽറാം. ഏതോ ഒരു സ്കൂളിൽ ഏഴിലോ എട്ടിലോ ഒക്കെ പഠിക്കുന്ന കുട്ടികൾ അവരുടെ ക്ലാസ് മുറിയിൽ വച്ച് നടന്ന ഒരു തിരഞ്ഞെടുപ്പിൽ ജയിച്ചതിന്റെ പേരിൽ ആ കുട്ടികളെക്കൊണ്ട് ഒരു 'വിദ്യാർഥി സംഘടന' പിടിപ്പിക്കുന്ന ബാനറാണിത്. വി.ഡി. സതീശനെതിരെയുള്ള ബാനർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ബൽറാമിന്റെ വിമർശനം. അതിന്റെ ബാക്കി ഇങ്ങനെയാണ്.കേരളത്തിലെ 20 പാർലമെന്റ് സീറ്റിൽ 18ഉം വിജയിച്ച, 140 നിയമസഭാ സീറ്റിൽ 102ഉം വിജയിച്ച, 60 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിജയിച്ച ഒരു മുന്നണിയുടെ നേതാവ് കൂടിയായ കേരള മുഖ്യമന്ത്രിയെയാണ് ഇവന്മാർ പരിഹസിക്കുന്നത്. "നിങ്ങക്കെന്താ വയ്യേ!..." ഇതായിരുന്നു ഫേസ്ബുക്കിലെ വാക്കുകൾ. അത്രമാത്രം മോശമായ പ്രതികരണങ്ങളാണ് കുട്ടി സഖാക്കന്മാരിൽ നിന്നുണ്ടാകുന്നത്. ക്യാമ്പസ് രാഷ്ട്രീയത്തിന് മികച്ച സംഭാവനകൾ നൽകിയിട്ടുള്ള ചരിത്രമുള്ളതുപോലെ തന്നെ, സമീപകാലത്ത് വലിയ തോതിലുള്ള വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിതെളിച്ച ഒന്നാണ് കേരളത്തിലെ ക്യാമ്പസുകളിലെ എസ്.എഫ്.ഐയുടെ പ്രവർത്തനം എന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല.
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യവുമായി വിദ്യാർഥികൾക്കിടയിൽ ശക്തമായ സ്വാധീനമുറപ്പിച്ച ഈ സംഘടന, അക്രമ രാഷ്ട്രീയം, ജനാധിപത്യവിരുദ്ധത, ക്യാമ്പസ് ഏകാധിപത്യം തുടങ്ങിയ ആരോപണങ്ങളാൽ ഇന്ന് പ്രതിക്കൂട്ടിലാണ്. കേരളത്തിലെ ക്യാമ്പസുകളിൽ എസ്.എഫ്.ഐ. നടത്തുന്നത് ജനാധിപത്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത രാഷ്ട്രീയ പ്രവർത്തനമാണ്. എസ്.എഫ്.ഐ.ക്ക് പൂർണ മേധാവിത്വമുള്ള പല ക്യാമ്പസുകളിലും മറ്റ് വിദ്യാർഥി സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെന്ന ആരോപണമുണ്ട്. കൊടിമരങ്ങൾ സ്ഥാപിക്കാനോ, പോസ്റ്ററുകൾ ഒട്ടിക്കാനോ, സ്വതന്ത്രമായി മത്സരിക്കാനോ ഇതര സംഘടനകളെ അനുവദിക്കാത്ത ഇടിമുറി സംസ്കാരം പല ക്യാമ്പസുകളിലും നിലനിൽക്കുന്നതായി ആരോപണമുണ്ട്.കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ എതിർ സ്ഥാനാർഥികളെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിക്കുകയും, എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നത് ജനാധിപത്യ മൂല്യങ്ങളുടെ ലംഘനമാണ്. കേരളത്തിലെ ക്യാമ്പസ് രാഷ്ട്രീയത്തിൽ അടുത്ത കാലത്തുണ്ടായ പല ദൗർഭാഗ്യകരമായ സംഭവങ്ങളിലും എസ്.എഫ്.ഐ. പ്രവർത്തകർ പ്രതിക്കൂട്ടിലായിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, തൃശൂർ കേരളവർമ കോളേജ്, പൂക്കോട് വെറ്ററിനറി കോളേജ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നടന്ന അക്രമ സംഭവങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.
സംഘടനയുടെ നിലപാടുകളോട് വിയോജിക്കുന്ന വിദ്യാർഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിനായി ഹോസ്റ്റൽ മുറികളോ പ്രത്യേക കേന്ദ്രങ്ങളോ ഇടിമുറികളായി ഉപയോഗിക്കുന്നുവെന്നതും സത്യമാണെന്ന് സഖാക്കന്മാർ പോലും സമ്മതിക്കുന്നുണ്ട്. പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥൻ എന്ന വിദ്യാർഥിയുടെ ദാരുണമായ മരണം ക്യാമ്പസുകളിലെ റാഗിങ്ങിന്റെയും അക്രമാസക്തമായ രാഷ്ട്രീയ ഇടപെടലുകളുടെയും ഭീകരത തുറന്നുകാട്ടുന്നതായിരുന്നു.വിദ്യാർഥികളോട് മാത്രമല്ല, തങ്ങളുടെ നിലപാടുകൾക്ക് വഴങ്ങാത്ത അധ്യാപകർക്കും കോളേജ് അധികാരികൾക്കും നേരെ എസ്.എഫ്.ഐ. നടത്തുന്ന അതിക്രമങ്ങളും വലിയ രീതിയിൽ വിമർശിക്കപ്പെടുന്നുണ്ട്. മഹാരാജാസ് കോളേജിൽ പ്രിൻസിപ്പലിന്റെ കസേര കത്തിച്ചതും, കാസർഗോഡ് ഗവൺമെന്റ് കോളേജ് പ്രിൻസിപ്പലിനെ തടഞ്ഞുവെച്ചതും, തിരുവനന്തപുരം ലോ കോളേജിൽ അധ്യാപകരെ മണിക്കൂറുകളോളം ഉപരോധിച്ചതുമായ സംഭവങ്ങൾ അധ്യാപക-വിദ്യാർഥി ബന്ധത്തിന്റെ തകർച്ചയെയാണ് കാണിക്കുന്നത്. ക്യാമ്പസുകളിൽ അച്ചടക്കം നിലനിർത്താൻ ശ്രമിക്കുന്ന അധികാരികളെ ഭീഷണിപ്പെടുത്തുന്ന എസ്.എഫ്.ഐയുടെ രാഷ്ട്രീയ ശൈലി കലാലയങ്ങളുടെ അന്തരീക്ഷം തകർക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)