രക്ഷാപ്രവർത്തനത്തിനിടെ കാണാതായ റാപ്പലിംഗ് ഇൻസ്ട്രക്ടർ രാജേഷിന് ദാരുണാന്ത്യം

മീൻതുള്ളി തുരുത്തിലെ രക്ഷാദൗത്യത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം രണ്ട് ദിവസത്തെ തിരച്ചിലിന് ശേഷം കണ്ടെത്തി

Aug 04, 2026 - 16:06
Updated: 1 month ago
0
രക്ഷാപ്രവർത്തനത്തിനിടെ കാണാതായ റാപ്പലിംഗ് ഇൻസ്ട്രക്ടർ രാജേഷിന് ദാരുണാന്ത്യം

ചെറുപുഴ കോഴിച്ചാൽ മീൻതുള്ളി തുരുത്തിലെ രക്ഷാപ്രവർത്തനത്തിനിടെ കാണാതായ റാപ്പലിംഗ് ഇൻസ്ട്രക്ടർ രാജേഷിന്റെ മൃതദേഹം കണ്ടെത്തി. നാടിന്റെ പ്രതീക്ഷകളും പ്രാർത്ഥനകളും വിഫലമാക്കി ചുണ്ടയ്ക്കടുത്ത് വയലിൽ തേജസ്വിനി പുഴയ്ക്ക് സമീപത്തെ തുരുത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മീൻതുള്ളി പാലം തകർന്നതിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ രക്ഷിക്കുന്നതിനിടെയാണ് തിരുവനന്തപുരം സ്വദേശിയായ രാജേഷ് ഒഴുക്കിൽപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനിടെ തന്റെ ലൈഫ് ജാക്കറ്റ് ഒരു രക്ഷപ്പെടുത്തിയ വ്യക്തിക്ക് നൽകി കരയിലെത്തിച്ച ശേഷമാണ് രാജേഷിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു.

തുടർന്ന് രണ്ട് ദിവസമായി പോലീസ്, ഫയർഫോഴ്‌സ്, നാട്ടുകാർ, സുഹൃത്തുക്കൾ എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ തിരച്ചിൽ തുടരുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പണയം വച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിച്ച രാജേഷിന്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User